വന്‍തിരക്ക്; ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഗുരുവായൂരില്‍ 40,000 പേര്‍ക്ക് പിറന്നാള്‍ സദ്യ
ഇന്നത്തെ ദര്‍ശനത്തിനായി ഇന്നലെ വൈകുന്നേരം മുതല്‍ ഭക്തജനങ്ങള്‍ ക്യൂ നിന്നു

തൃശൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വന്‍തിരക്ക്. ഉണ്ണിക്കണ്ണന്റെയും രാധയുടെയും വേഷം ധരിച്ച കുട്ടികള്‍ ക്ഷേത്രനഗരിയില്‍ നിറഞ്ഞു. ക്ഷേത്രത്തില്‍ രാവിലെ കാഴ്ച ശീവേലി നടന്നു. മേളത്തിനു പെരുവനം കുട്ടന്‍മാരാര്‍ നേതൃത്വം നല്‍കി. ഇന്നത്തെ ദര്‍ശനത്തിനായി ഇന്നലെ വൈകുന്നേരം മുതല്‍ ഭക്തജനങ്ങള്‍ ക്യൂ നിന്നു.
ക്ഷേത്രത്തില്‍ ഇന്ന് വിഐപി ദര്‍ശനം ഇല്ല. വരി നില്‍ക്കുന്ന ഭക്തരെ കൊടിമരത്തിനു സമീപത്തു കൂടി നേരിട്ട് പ്രവേശിപ്പിക്കും. പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെയും ദര്‍ശനത്തിന് പ്രത്യേക സൗകര്യം. ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, ചോറൂണ് വഴിപാടു നടത്തിയ കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്ക് ദര്‍ശനത്തിന് സൗകര്യം നല്‍കും. കണ്ണന്റെ പിറന്നാള്‍ സദ്യ 40,000 പേര്‍ക്ക് അന്നലക്ഷ്മി ഹാളിലും തെക്കെനട ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും രാവിലെ 9ന് ആരംഭിച്ചു.
What's Your Reaction?






