തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: കോൺഗ്രസ് 15 സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ കോൺഗ്രസ് 63 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു
തിരുവനന്തപുരം: വരാനിരിക്കുന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. നേമം ഷജീർ ഉൾപ്പെടെ 15 പേരുടെ പേരുകളാണ് ഈ ഘട്ടത്തിൽ പുറത്തുവിട്ടത്. ഇതോടെ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ കോൺഗ്രസ് 63 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
100 സീറ്റുകളിലായി 63 സ്ഥാനാർഥികളാണ് ഉള്ളത്. (ആദ്യഘട്ടത്തിൽ 48, രണ്ടാം ഘട്ടത്തിൽ 15). 23 സീറ്റുകളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 100 സീറ്റുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ വെറും പത്ത് അംഗങ്ങൾ മാത്രമുണ്ടായിരുന്ന യു.ഡി.എഫ് (കോൺഗ്രസ്) ഇത്തവണ "രണ്ടും കൽപ്പിച്ചാണ്" തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്.
കോൺഗ്രസ് നിലവിൽ കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്താണ്. മത്സരം ബി.ജെ.പി - സി.പി.എം. പോരാട്ടമായി ചുരുങ്ങാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. ശക്തമായ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ച് മത്സരചിത്രത്തിൽ മേൽക്കൈ നേടാനാണ് നീക്കം.
What's Your Reaction?

