ആതിര ജ്വല്ലറി നിക്ഷേപ ചിട്ടി തട്ടിപ്പ്: 50 ലധികം പരാതികള്‍, തട്ടിയെടുത്തത് 15 കോടിയുടെ സ്വര്‍ണവും പണവും

Feb 25, 2025 - 10:38
Feb 25, 2025 - 10:39
 0  3
ആതിര ജ്വല്ലറി നിക്ഷേപ ചിട്ടി തട്ടിപ്പ്: 50 ലധികം പരാതികള്‍, തട്ടിയെടുത്തത് 15 കോടിയുടെ സ്വര്‍ണവും പണവും

കൊച്ചി: കൊച്ചിയിലെ ആതിര ജ്വല്ലറി ഉടമകള്‍ നിക്ഷേപ ചിട്ടി വഴി നടത്തിയത് 15 കോടിയുടെ തട്ടിപ്പെന്ന് പോലീസ്. 50ലധികം പരാതികള്‍ ഇതിനോടകം പോലീസിന് ലഭിച്ചിട്ടുണ്ട്. നിക്ഷേപ ചിട്ടി നടത്തി നിരവധി പേരില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് ജ്വല്ലറി ഉടമകള്‍ക്കെതിരായ പരാതി. പ്രതികളായ ആന്‍റണി, ജോണ്‍സണ്‍, ജോബി, ജോസഫ് എന്നിവരെ റിമാന്‍ഡ് ചെയ്തു. 

എറണാകുളം സെന്‍ട്രല്‍ പോലീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 15 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. സാധാരണക്കാരായ ദിവസ വേതനക്കാരാണ് തട്ടിപ്പിനിരയായതില്‍ ഭൂരിഭാഗവും. പണം തിരികെ ലഭിക്കാൻ നിക്ഷേപകര്‍ ആതിര ഗ്രൂപ്പ് ഉടമ ആന്‍റണിയുടെ പള്ളിപ്പുറത്തെ വീടിന് മുന്നില്‍ കൂട്ടമായെത്തി പ്രതിഷേധിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow