വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊല; പ്രതി ചികിത്സയോട് സഹകരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതര്‍
ചികിത്സയിലുള്ള ഉമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അഞ്ച് പേരെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാൻ ചികിത്സയോട് സഹകരിക്കുന്നില്ലെന്ന് ഡോക്ടർമാർ. എലി വിഷം കഴിച്ചു എന്ന് പ്രതി പോലീസിന് മൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽപ്രവേശിപ്പിച്ച് ഇയാളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
അഫാൻ അസ്വസ്ഥത കാണുക്കുന്നുണ്ടെന്നും ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മരുന്ന് കുത്തിയ കാനുല ഇയാൾ ഊരിക്കളഞ്ഞു. നിലവിൽ പ്രതിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. എന്നാൽ നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അഫ്ഫാൻ ഇതിന് മുന്‍പും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്ന് വിവരം. ഫോൺ വാങ്ങി നൽകാത്തതിനെ തുടർന്നാണ് അന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. അന്നും എലിവിഷം തന്നെ കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതെ സമയം സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടകൊല എന്നാണ് അഫ്നാൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി നൽകിയിരിക്കുന്നത്. അഫാന് മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നു. മാത്രമല്ല ഇയാൾ പലരിൽ നിന്നും പണം വാങ്ങിച്ചതായാണ് വിവരം.
അരുംകൊലയിൽ മരണപ്പെട്ട സൽമബീവി, അഫ്സാൻ, ലത്തീഫ്, ഷാഹിദ, ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള ഉമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. റൂറൽ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
What's Your Reaction?






