പാസ്റ്റർ കെ.എ. പോളിന്‍റെ ഇടപെടലിലുള്ള അതൃപ്തി; സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതായി വിവരം

കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുകയെന്ന്‌ കൗണ്‍സില്‍ അംഗങ്ങള്‍

Aug 23, 2025 - 15:54
Aug 23, 2025 - 15:54
 0
പാസ്റ്റർ കെ.എ. പോളിന്‍റെ ഇടപെടലിലുള്ള അതൃപ്തി; സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതായി വിവരം

കൊച്ചി: നിമിഷപ്രിയയുടെ മോചനത്തില്‍ വീണ്ടും അനിശ്ചിതത്വം. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതായി വിവരം. സുവിശേഷ പ്രാസംഗികന്‍ പാസ്റ്റർ കെ.എ. പോളിന്റെ ഇടപെടലിലുള്ള അതൃപ്തിയാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനത്തിന് പിന്നിലെന്നാണു സൂചന. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുകയെന്ന്‌ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മോചനത്തിനായി കാത്തുകിടക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി രൂപീകരിച്ച സംഘടനയാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. തുടക്കം മുതല്‍ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണിത്‌. നിമിഷപ്രിയയുടെ കുടുംബം പോളിനൊപ്പം ചേര്‍ന്ന സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. കൗണ്‍സിലിന്റെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow