മഹാകുംഭമേള നാളെ അവസാനിക്കും
കോടിക്കണക്കിന് ആളുകൾ നാളെ കുംഭമേളയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് നിഗമനം

പ്രയാഗ്രാജ്:മഹാകുംഭമേളയ്ക്ക് നാളെ അവസാനം. ജനുവരി 13 നാണ് പ്രയാഗ്‌രാജ് മഹാകുംഭമേള ആരംഭിച്ചത്. നാളെ മഹാശിവരാത്രി ദിവസത്തെ സ്‌നാനത്തോടെയാണ് ചടങ്ങുകൾക്ക് സമാപനം കുറിക്കുന്നത്. നാളത്തെ പ്രധാന സ്‌നാനത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
കോടിക്കണക്കിന് ആളുകൾ നാളെ കുംഭമേളയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് നിഗമനം. ഇതുവരെ 63 കോടിയിലധികം പേര് സ്‌നാനത്തിൽ പങ്കെടുത്തു എന്നാണ് യുപി സർക്കാർ പുറത്ത് വിടുന്ന കണക്ക്. മേഖലയിൽ സുരക്ഷാസന്നാഹം ശക്തമാക്കിയിരിക്കുകയാണ്.
മെഡിക്കൽ യൂണിറ്റുകൾ 24 മണിക്കൂറും സജ്ജമാക്കിയിരിക്കുകയാണ്. കൂടാതെ ഇന്നലെ 15,000ൽപ്പരം ശുചീകരണ തൊഴിലാളികൾ പങ്കെടുത്ത ശുചീകരണ യജ്ഞവും നടത്തി. മഹാകുംഭ് നഗറിലെ മാഗ് പൂർണിമയിൽ പുണ്യസ്നാനത്തിനെത്തുനന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ഓപ്പറേഷൻ ചതുർഭുജ് പദ്ധതിയാണ് നടപ്പിലാക്കിയത്.
What's Your Reaction?






