കൊച്ചി: നടന്‍ ശ്രീനിവാസന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി നടന്‍ സൂര്യ. ഇന്നലെ എത്തുമെന്ന് അറിയിച്ചെങ്കിലും എത്താന്‍ സാധിച്ചിരുന്നില്ല. ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പിലെത്തിയാണ് നടന്‍ അന്ത്യോപചാരം അര്‍പ്പിച്ചത്.
കുഞ്ഞുനാള്‍ മുതല്‍ ശ്രീനിവാസന്റെ വലിയ ആരാധകനാണ് താനെന്ന് സൂര്യ പറഞ്ഞു.വിയോഗ വാര്‍ത്ത അറിഞ്ഞപ്പോള്‍ കാണണമെന്ന് ആഗ്രഹിച്ചതിനാലാണ് വന്നതെന്നും സൂര്യ പ്രതികരിച്ചു. സിനിമയില്‍ ഞാന്‍ വരുന്നതിന് മുന്‍പേ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഫോളോ ചെയ്യുന്നുണ്ട്.
അദ്ദേഹത്തിന്റെ സിനിമകളും എഴുത്തും എന്നും ജനങ്ങളുടെ മനസ്സിലുണ്ടാകുമെന്നും സൂര്യ പറഞ്ഞു.അദ്ദേഹത്തിന്റെ സംഭാവനകള്‍, പഠിപ്പിച്ച കാര്യങ്ങള്‍, എഴുത്ത് തുടങ്ങി സിനിമയ്ക്കായി അദ്ദേഹം നല്‍കിയതെല്ലാം എല്ലാക്കാലവും ഓര്‍മിക്കപ്പെടും. ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.