തിരുവനന്തപുരം: മെസിയെ ക്ഷണിക്കാനെന്ന പേരിലുള്ള കായിക മന്ത്രിയുടെ സ്പെയിൻ യാത്രക്ക് സർക്കാരിന് ചെലവായത് 13 ലക്ഷം രൂപയെന്ന് റിപ്പോർട്ട്. വിവരാവകാശ രേഖക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഇതോടെ അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന കായികമന്ത്രി വി അബ്ദുറഹിമാന്റെ വാദം പൊളിയുന്നു. മന്ത്രിയോടൊപ്പം കായിക വകുപ്പ് സെക്രട്ടറി, കായിക യുവജനകാര‍്യ ഡയറക്റ്റർ എന്നിവരും സ്പെയിൻ സന്ദർശിച്ചിരുന്നു.
2024 സെപ്തംബറിലെ യാത്രക്കാണ് 13 ലക്ഷം ചെലവായത്. അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം നോക്കുന്നത് സ്‌പോണ്‍സറാണെന്നും സര്‍ക്കാരിന് നഷ്ടമില്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം.