ഗണ​ഗീത വിവാദം: ആർ എസ് എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റെന്ന് വി ഡി സതീശൻ

സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ്

Nov 9, 2025 - 14:14
Nov 9, 2025 - 14:14
 0
ഗണ​ഗീത വിവാദം: ആർ എസ് എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ആർഎസ്എസ് ​ഗണ​​ഗീതം ദേശഭക്തി​ഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡ‍ി സതീശൻ. ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി നാടിനെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും ഔദ്യോഗിക ചടങ്ങുകളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വി ഡി സതീശൻ പറഞ്ഞു. 
 
സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെ‌ട്ടു. കുട്ടികൾ നിഷ്ങ്കളങ്കമായി പാടിയതല്ല. ആരെങ്കിലുമൊക്കെ പിന്നിലുണ്ട്. ഗണഗീതം ഔദ്യോഗിക പരിപാടിയിൽ ഡി.കെ. ശിവകുമാർ പാടിയാലും തെറ്റെന്നും വിഡി സതീശൻ പറഞ്ഞു.
 
ആര്‍എസ്എസിന്റെ ഗണഗീതം എങ്ങനെയാണ് ദേശഭക്തിഗാനമാകുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു. ആര്‍എസ്എസിന്റെ ഗണഗീതം ആര്‍എസ്എസിന്‌റെ വേദിയിൽ പരിപാടിയില്‍ പാടിയാല്‍ മതി.  സര്‍ക്കാരിന്റെയും നാട്ടുകാരുടെയും ചിലവില്‍ രാഷ്ട്രീയവല്‍ക്കരണം അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow