ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 17 വര്‍ഷം തടവ് ശിക്ഷ. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലെ അതീവ സുരക്ഷാ അഡിയാല ജയിലില്‍ പ്രത്യേക കോടതി ജഡ്ജി ഷാറൂഖ് അര്‍ജുമന്റാണ് വിധി പ്രസ്താവിച്ചത്.
തോഷഖാന അഴിമതിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് നടപടി. സൗദി അറേബ്യൻ സർക്കാരിൽ നിന്നും സമ്മീനമായി ലഭിച്ച ആഭരണങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഇമ്രാൻ ഖാൻ അധികാരത്തിൽ ഇരിക്കുമ്പോൾ വിപണി വിലയിലും കുറഞ്ഞ നിരക്കിൽ വിറ്റു എന്നാണ് കേസ്.
ആരോപണ വിധേയമായ സമ്മാനങ്ങളുടെ യഥാർത്ഥ വിപണി മൂല്യം 28,521 ഡോളറാണ്. എന്നാൽ ഖാനും ഭാര്യയും ഔദ്യോഗിമായി രേഖപ്പെടുത്തിയിരിക്കുന്ന മൂല്യം 10,707 ഡോളർ മാത്രമാണ്. ഇമ്രാന്‍ ഖാനും ബുഷ്റയും പാകിസ്ഥാന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 409 പ്രകാരം 10 വര്‍ഷം കഠിന തടവും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം തടവുമാണ് വിധിച്ചത്.