വാഷിംഗ്ടൺ: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ നീളുമെന്ന് റിപ്പോർട്ട്. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പണം നല്‍കില്ലെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം ഡെമോക്രാറ്റുകള്‍ ചെറുത്തതോടെയാണ് ധനബില്‍ പാസാക്കാനാകാതെ പോയത്.
ഇനി തിങ്കളാഴ്ച്ച വീണ്ടും വോട്ടെടുപ്പ് നൽകും. അടച്ചുപൂട്ടൽ തുടരുകയാണെങ്കിൽ കൂട്ടപ്പിരിച്ചു വിടലുകൾ ആവശ്യമായി വരുമെന്ന് വൈറ്റ് ഹൗസ് ആവർത്തിച്ചു. ഷട്ട് ഡൌണിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിസന്ധി രൂക്ഷമാണ്.
ഒക്ടോബർ 1 മുതലാണ് അമേരിക്കയിൽ ഷട്ട് ഡൗൺ ആരംഭിച്ചത്. അടച്ചുപൂട്ടലിന് ശേഷം അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്. പ്രതിസന്ധിക്ക് ഉത്തരവാദികൾ ഡമോക്രാറ്റുകളാണെന്ന് ഡോണൾഡ് ട്രംപ് ആരോപിച്ചു. അമേരിക്കയിലെ ഷട്ട്ഡൗണ്‍ നാസയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചതായാണ് റിപ്പോര്‍ട്ട്.