ഡമാസ്കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെ സ്ഫോടനം. പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. 18 പേർക്ക് പരിക്കേറ്റു. വാദി അൽ ദഹാബ് ജില്ലയിലെ ഇമാം അലി ഇബ്നു അബി താലിബ് പള്ളിയിലാണ് സ്ഫോടനമുണ്ടായതെന്നാണ് സംസ്ഥാന വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
അലാവൈറ്റ് വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശത്തെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. സിറിയയിലെ ഷിയാ മുസ്‌ലിങ്ങളിലെ ന്യൂനപക്ഷ വിഭാഗമാണ് ഇവർ. ഇന്നലെ പ്രാർഥനയ്ക്കിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. നടന്നത് ഭീകരാക്രമണമെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.