പത്തനംതിട്ട: രാജി ആവശ്യം ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്ന് രാഹുൽ പറഞ്ഞു. തനിക്കെതിരെ ഉയരുന്നത് വ്യാജ പ്രചരണങ്ങളാണെന്നും രാഹുൽ ആരോപിച്ചു.
അടിസ്ഥാന പരമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ്. തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. അവന്തിക തന്നെ വിളിച്ചിരുന്നുവെന്നും കുടുക്കാന്‍ ശ്രമം ഉള്ളതായി തോന്നിയതായി അവന്തിക പറഞ്ഞതായും രാഹുല്‍ പറയുന്നു.
തനിക്കെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്. രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നത്. ആഗസ്റ്റ് ഒന്നിന് നടന്ന ഫോൺ സംഭാഷണമാണ് ഇത്. ഇപ്പോള്‍ വന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില ഗൂഢാലോചനയുണ്ട്. തന്‍റെ ഭാഗം കൂടി കേള്‍ക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും രാഹുല്‍ പറഞ്ഞു. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.