തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. തക്ക സമയത്ത് ഉചിതമായ തീരുമാനം അറിയിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുകയാണ്. അഭ്യൂഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജി ആവശ്യം ആരും ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ല. എല്ലാ നേതാക്കളുടെയും അഭിപ്രായം പരിഗണിച്ചായിരിക്കും തീരുമാനം എടുക്കുക.
എല്ലാ അഭിപ്രായങ്ങളും പരിശോധിച്ച് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളാതെയാണ് സണ്ണി ജോസഫ് പ്രതികരിച്ചത്.