'ജനങ്ങളാണ് എന്‍റെ ദൈവം, ഞാന്‍ ശിവഭക്തന്‍, കോണ്‍ഗ്രസിന്‍റെ അധിക്ഷേപങ്ങളെ വിഷം എന്നതുപോലെ വിഴുങ്ങും'

അസമിലെ ദാരങ്ങില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

Sep 14, 2025 - 15:56
Sep 14, 2025 - 15:57
 0
'ജനങ്ങളാണ് എന്‍റെ ദൈവം, ഞാന്‍ ശിവഭക്തന്‍, കോണ്‍ഗ്രസിന്‍റെ അധിക്ഷേപങ്ങളെ വിഷം എന്നതുപോലെ വിഴുങ്ങും'

ഗുവാഹത്തി: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കും മാതാവിനുമെതിരെ കോണ്‍ഗ്രസ് അധിക്ഷേപങ്ങള്‍ നടത്തുകയാണെന്നും ശിവഭക്തനായ താന്‍ ആ അധിക്ഷേപങ്ങളെ വിഷം എന്നതുപോലെ വിഴുങ്ങുകയാണെന്നും മോദി പറഞ്ഞു. അസമിലെ ദാരങ്ങില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജനങ്ങളാണ് തന്റെ യജമാനന്‍മാരും തന്നെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോളുമെന്നും അവരുടെ മുന്നിലാണ് തന്റെ വേദന പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സംവിധാനം തനിക്കെതിരേ ആക്രമണം നടത്തുമെന്നും ഞാന്‍ വീണ്ടും കരയുകയാണെന്ന് പറയുമെന്നും എനിക്കറിയാം. ജനങ്ങളാണ് എന്റെ ദൈവം. ഞാന്‍ ജനങ്ങള്‍ക്കു മുന്നില്‍ എന്റെ വേദന പ്രകടിപ്പിച്ചില്ലെങ്കില്‍ പിന്നെവിടെ അത് ചെയ്യും? ജനങ്ങളാണ് എന്റെ യജമാനന്‍മാര്‍, എന്റെ ദൈവങ്ങള്‍, എന്റെ റിമോട്ട് കണ്‍ട്രോള്‍. എനിക്ക് മറ്റൊരു റിമോട്ട് കണ്‍ട്രോളും ഇല്ല, മോദി വ്യക്തമാക്കി.

രാജ്യത്തിന്റെ മഹാനായ പുത്രനും അസമിന്റെ അഭിമാനവുമായ ഭൂപന്‍ ഹസാരികയ്ക്ക് ഭാരതരത്‌ന നല്‍കിയപ്പോള്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത്, മോദി ഗായകര്‍ക്കും നര്‍ത്തകര്‍ക്കും പുരസ്‌കാരം നല്‍കുകയാണെന്നാണെന്നും മോദി പറഞ്ഞു. 2019-ല്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശം സൂചിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമർശം.

What's Your Reaction?

like

dislike

love

funny

angry

sad

wow