ഡൽഹി: 2025 ഡിസംബറില്‍ രാജ്യത്താകമാനം വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടതിൽ ഇൻഡിഗോക്കെതിരെ നടപടിയുമായി കേന്ദ്രം. കമ്പനിക്ക് വൻ തുക പിഴയിട്ട് സിവിൽ ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ. ഇൻഡിഗോയ്ക്ക് 22.2 കോടി രൂപയാണ് ഡയറക്റ്റർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പിഴ ചുമത്തിയിരിക്കുന്നത്.
50 കോടി രൂപ ബാങ്ക് ഗ്യാരണ്ടി നൽകാനും ഡിജിസിഎ ഉത്തരവിട്ടു. ഡിജിസിഎയുടെ നാലംഗ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നടപടി. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇന്‍ഡിഗോ 2,507 വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.
2025 ഡിസംബർ മൂന്നിനും അഞ്ചിനും ഇടയിൽ 2,507 ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുകയും 1,852 വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു. ഗുരുതരമായ ആസൂത്രണ, പ്രവർത്തന, നിയന്ത്രണ പിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തുകയും മാനേജ്‌മെന്റിനെതിരെ കർശനമായ എൻഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിക്കുകയും ചെയ്തു.