പഹൽഗാം ഭീകരാക്രമണം: പാക് ഗൂഢാലോചനയെന്ന് എൻ.ഐ.എ. കുറ്റപ്പത്രം; 6 പേർ പ്രതിപ്പട്ടികയിൽ

ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ പാക് ഭീകരനായ സാജിദ് ജാട്ട് ആണെന്ന് എൻ.ഐ.എ. വ്യക്തമാക്കി

Dec 15, 2025 - 21:13
Dec 15, 2025 - 21:14
 0
പഹൽഗാം ഭീകരാക്രമണം: പാക് ഗൂഢാലോചനയെന്ന് എൻ.ഐ.എ. കുറ്റപ്പത്രം; 6 പേർ പ്രതിപ്പട്ടികയിൽ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (NIA) സമർപ്പിച്ച കുറ്റപ്പത്രം. ജമ്മുവിലെ പ്രത്യേക എൻ.ഐ.എ. കോടതിയിലാണ് 1597 പേജുള്ള കുറ്റപ്പത്രം സമർപ്പിച്ചത്. ലഷ്കർ-ഇ-തൈബ, ടി.ആർ.എഫ്. തുടങ്ങിയ ഭീകര സംഘടനകളെയും ആറ് വ്യക്തികളെയും കുറ്റപ്പത്രത്തിൽ പ്രതിചേർത്തു. ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ പാക് ഭീകരനായ സാജിദ് ജാട്ട് ആണെന്ന് എൻ.ഐ.എ. വ്യക്തമാക്കി.

ആക്രമണം നടത്തിയ മൂന്ന് ഭീകരരെ സൈന്യം നേരത്തെ വധിച്ചിരുന്നു. ഇവരെ കൂടാതെ, പർവേസ് അഹമ്മദ്, ബഷീർ അഹമ്മദ് എന്നിവരെയും പിന്നീട് എൻ.ഐ.എ. അറസ്റ്റ് ചെയ്യുകയും പ്രതിചേർക്കുകയും ചെയ്തു. അറസ്റ്റിലായ രണ്ട് പേർ ചോദ്യം ചെയ്യലിൽ ഭീകരരെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.

മതപരമായ അടിസ്ഥാനത്തിലുള്ള കൊലപാതകങ്ങളാണ് ഭീകരർ ലക്ഷ്യമിട്ടതെന്നും കുറ്റപ്പത്രത്തിൽ പറയുന്നു. പഹൽഗാം ഭീകരാക്രമണം നടന്ന് ഏഴ് മാസങ്ങൾക്ക് ശേഷമാണ് എൻ.ഐ.എ. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ അന്വേഷണം തുടരുമെന്നും ഏജൻസി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow