ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ
ജമ്മു കശ്മീർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ
തുടരുന്നു. ഉധംപുരിലെ മജൽട്ട ഗ്രാമത്തിലാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ മൂന്നു പേരാണ് സംഘത്തിലുള്ളതെന്നാണ് പ്രാഥമിക വിവരം.
ജമ്മു കശ്മീർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിൻ്റെ (SOG) യും സി.ആർ.പി.എഫിൻ്റെയും സംയുക്ത സംഘമാണ് ഭീകരരെ വളഞ്ഞിരിക്കുന്നത്.
തെരച്ചിലിനിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതോടെ സൈനികരും ശക്തമായി തിരിച്ചടിച്ചു. കൂടുതൽ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ഭീകരവാദികൾക്ക് രക്ഷപ്പെടാൻ സാധ്യതയുള്ള എല്ലാ വഴികളും സൈന്യം പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.
What's Your Reaction?

