മുംബൈ തീരത്ത് കടത്തുവള്ളവും നാവികസേനയുടെ ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ യുവാവിനും കുട്ടിയ്ക്കുമായുള്ള തിരച്ചിൽ തുടരുന്നു

മുംബൈ: കടത്തുവള്ളവും നാവികസേനയുടെ ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടം ഒരു ദിവസം കഴിഞ്ഞിട്ടും കാണാതായ യുവാവിനും കുട്ടിയ്ക്കുമായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. 43 കാരനായ ഹൻസ്‌രാജ് ഭാട്ടി, ഏഴ് വയസുകാരനായ ജോഹാൻ മുഹമ്മദ് നിസാർ അഹമ്മദ് പത്താൻ എന്നീവരാണ് കാണാതായവരെന്നു പോലീസ് അറിയിച്ചു.
നാവികസേനയുടെയും കോസ്റ്റ് ഗാർഡിൻ്റെയും സഹായത്തോടെ തിരച്ചിൽ നടക്കുകയാണെന്നും അവർ പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് എലിഫൻ്റ ദ്വീപിലേക്ക് നൂറിലധികം യാത്രക്കാരുമായി പോയ നീൽ കമൽ എന്ന പാസഞ്ചർ ഫെറിക്ക് നേരെ നേവി ക്രാഫ്റ്റ് ഇടിച്ച് ഒരു നാവികസേനാംഗവും രണ്ട് കരാർ നാവിക ജീവനക്കാരും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്.
What's Your Reaction?






