ഉറക്കക്കുറവും ക്ഷീണവും: രാത്രി ഉറക്കം നഷ്ടപ്പെട്ടാൽ പകൽ അമിതമായി ഉറങ്ങുന്നത് നല്ലതോ? അറിയേണ്ട കാര്യങ്ങൾ
ഉന്മേഷക്കുറവ് തോന്നുന്നുണ്ടെങ്കിൽ പോലും പകൽ സമയത്ത് അമിതമായി ഉറങ്ങുന്നത് രാത്രിയിലെ ഉറക്കത്തിൻ്റെ താളം തെറ്റിക്കുകയും സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്യും
രാത്രി വൈകി ഉറങ്ങുന്ന ശീലം മതിയായ ഉറക്കം ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുകയും, തൽഫലമായി രാവിലെ ഉണരുമ്പോൾ ക്ഷീണവും അസ്വസ്ഥതയും ഉണ്ടാകാൻ കാരണമാവുകയും ചെയ്യും. ഇത് പതിവാകുന്നത് ഉറക്കമില്ലായ്മയിലേക്ക് നയിച്ചേക്കാം. രാത്രി നഷ്ടപ്പെട്ട ഉറക്കം വീണ്ടെടുക്കാൻ പകൽ വളരെയേറെ നേരം കിടന്നുറങ്ങുന്നത് നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഉന്മേഷക്കുറവ് തോന്നുന്നുണ്ടെങ്കിൽ പോലും പകൽ സമയത്ത് അമിതമായി ഉറങ്ങുന്നത് രാത്രിയിലെ ഉറക്കത്തിൻ്റെ താളം തെറ്റിക്കുകയും സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്യും. പകൽ അമിതമായി ഉറങ്ങുന്നതിന് പകരം, വൈകുന്നേരം കഴിയുന്നതും നേരത്തെ ഉറങ്ങാൻ കിടക്കുന്നതാണ് ക്ഷീണം മാറാൻ നല്ലത്.
രാത്രി ശരിയായി ഉറങ്ങിയില്ലെങ്കിൽ വല്ലാത്ത ക്ഷീണവും സ്ട്രെസ്സും തോന്നുന്നുണ്ടെങ്കിൽ, ഉന്മേഷം വീണ്ടെടുക്കാൻ 20 മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന ചെറിയ മയക്കങ്ങൾ നല്ലതാണ്. കിടക്കുന്നതിന് തൊട്ടുമുമ്പ് മൊബൈൽ ഉപയോഗിക്കുന്ന ശീലം ഉറക്കത്തെ തടസ്സപ്പെടുത്താം.
പകൽ സമയത്ത് പുറത്തിറങ്ങുന്നത് സൂര്യപ്രകാശം ഏൽക്കാനും 'ഹാപ്പി ഹോർമോണുകൾ' എന്നറിയപ്പെടുന്ന സെറോടോണിനെ ഉണർത്താനും സഹായിക്കും. ഇത് കഫീന് സമാനമായ ഉന്മേഷം നൽകും. രാത്രിയിൽ സ്‌ക്രീനിൽ നിന്നുള്ള ബ്ലൂ ലൈറ്റും മറ്റ് ബ്രൈറ്റ് ലൈറ്റുകളും ഒഴിവാക്കി മുറിയിൽ ആവശ്യത്തിന് ഇരുട്ട് ഉണ്ടാകുന്നത് സ്ലീപ്പ് സൈക്കിൾ ക്രമീകരിക്കാൻ സഹായിക്കും.
ഉറക്കത്തെ ക്രമപ്പെടുത്തുന്ന മെലാടോണിൻ പോലുള്ള ഹോർമോണുകൾ പ്രവർത്തിക്കാൻ വ്യായാമം പ്രധാനമാണ്. നടത്തം, യോഗ തുടങ്ങിയ ചെറിയ വ്യായാമങ്ങൾ ചെയ്യുന്നത് പോലും ഉറക്കത്തിൽ വലിയ മാറ്റങ്ങൾ വരുത്തും.
What's Your Reaction?

