തൃശൂർ: കൽദായ സഭയുടെ മുൻ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം മെത്രാപ്പൊലീത്ത അന്തരിച്ചു. 85 വയസായിരുന്നു. ഇന്ന് രാവിലെ 9.58നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ സൺ ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് അന്ത്യം. സംസ്കാരം പിന്നീട് നടക്കും.
കൽദായ സുറിയാനി സഭയുടെ ഇന്ത്യയിലെ മെത്രാപ്പൊലീത്തയായി ഏറെക്കാലം ഡോ. മാർ അപ്രേം സേവനമനുഷ്ഠിച്ചു. നിലവിൽ പദവി ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു. 28-ആം വയസ്സിലാണ് മെത്രാപ്പോലീത്തയായി ചുമതലയേറ്റത്. 1961ലാണ് വൈദിക ശുശ്രൂഷയിൽ പ്രവേശിച്ചത്.