അവസാനയാത്രയിലും താങ്ങായി; ജീവനക്കാരന്‍റെ ശവമഞ്ചം തോളില്‍ ചുമന്ന് യൂസഫലി;  സോഷ്യല്‍ മീഡിയയില്‍ കയ്യടി 

Feb 11, 2025 - 18:39
Feb 13, 2025 - 20:32
 0  7
അവസാനയാത്രയിലും താങ്ങായി; ജീവനക്കാരന്‍റെ ശവമഞ്ചം തോളില്‍ ചുമന്ന് യൂസഫലി;  സോഷ്യല്‍ മീഡിയയില്‍ കയ്യടി 

സ്വന്തം ജീവനക്കാരന്‍റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് പ്രവാസിയും ഇന്ത്യന്‍ കോടീശ്വരനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി. അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ്‌ സൂപ്പർവൈസറും തിരൂർ കന്മനം സ്വദേശിയുമായ ഷിഹാബുദ്ധീന്‍റെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനു മുന്‍പുള്ള മരണാനന്തരച്ചടങ്ങിലാണ് യൂസഫലി പങ്കെടുത്തത്.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി എടുത്തപ്പോൾ യൂസഫലി ശവമഞ്ചം തോളില്‍ ചുമന്നു. യൂസഫ് അലിയുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിനന്ദിച്ചുകൊണ്ട് കുറിപ്പുകളെഴുതിയത്. ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 32 ലക്ഷം പേര്‍ വീഡിയോ ഇതിനോടകം കണ്ടിട്ടുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow