അടുത്ത 2 ദിവസത്തേക്ക് കേരളത്തിൽ താപനില 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ഐ.എം.ഡി
ചൂടിൻ്റെ ആഘാതം ലഘൂകരിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു

തിരുവനന്തപുരം: ജനുവരി 2, 3 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) പ്രവചിക്കുന്നു. ഉയർന്ന ആർദ്രതയ്‌ക്കൊപ്പം താപനില വർധനയും ചൂട് ക്രമാതീതമായി കൂട്ടാൻ സാധ്യതയുണ്ട്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) ചൂടിൻ്റെ ആഘാതം ലഘൂകരിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
What's Your Reaction?






