വാഷിങ്ടൺ: ബ്രിക്സിനെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിക്സിന്റെ അമേരിക്കൻ വിരുദ്ധ നടപടികളോട് ചേർന്ന് നിൽക്കരുതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ബ്രിക്‌സിന്റെ അമേരിക്കന്‍ വിരുദ്ധ നിലപാടുകളെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.
തീരുവ ചുമത്തുന്നതിനോ കരാറുകൾക്കോ ഉള്ള കത്തുകൾ ഇന്ന് അയച്ചു തുടങ്ങുമെന്നും ട്രംപ് അറിയിച്ചു. തീരുവ ഏകപക്ഷീയമായി അടിച്ചേല്പിക്കാനുള്ള നീക്കത്തെ ബ്രിക്സ് പ്രഖ്യാപനം എതിർത്തിരുന്നു. എന്നാല്‍ എന്തൊക്കെയാണ് അമേരിക്കന്‍ വിരുദ്ധ നയങ്ങള്‍ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.