ലിമ: നെബേല്‍ ജേതാവ് മരിയോ വര്‍ഗാസ് യോസ അന്തരിച്ചു. 89 വയസായിരുന്നു. “ദി ടൈം ഓഫ് ദി ഹീറോ” (ലാ സിയുഡാഡ് വൈ ലോസ് പെറോസ്), “ഫീസ്റ്റ് ഓഫ് ദി ഗോട്ട്” തുടങ്ങിയ പ്രശസ്തമായ നോവലുകളുടെ രചയിതാവാണ്.
പെറുവിന്റെ തലസ്ഥാനമായ ലിമയിലെ വസതിയിലായിരുന്നു അന്ത്യം. മൂത്തമകന്‍ അല്‍വാരോയാണ് എക്സിലൂടെ വിവരം പുറത്ത് വിട്ടത്. പൊതു ചടങ്ങുകളുണ്ടാകില്ലെന്നും കുടുംബം അറിയിച്ചു. 2010 ലെ നൊബേൽ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടി.