ബ്രസൽസ്: രത്ന വ്യാപാരി മെഹുൽ ചോക്സി അറസ്റ്റിൽ. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ബെല്‍ജിയം പൊലീസാണ് മെഹുൽ ചോക്സിയെ പിടികൂടിയത്. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരമായിരുന്നു നടപടി.
2018, 2021 വർഷങ്ങളിൽ മുംബൈ കോടതി ഇയാൾക്കെതിരേ രണ്ട് ജാമ്യമില്ലാ വാറന്‍റുകൾ പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 11,653 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ശനിയാഴ്ചയാണ് 65കാരനായ മെഹുല്‍ ചോക്സിയെ അറസ്റ്റ് ചെയ്തത്. സ്വിറ്റ്സർലൻഡിൽ പോയി ക്യാൻസർ ചികിത്സ തേടാൻ തയാറെടുക്കുന്നതിനിടെയാണ് ചോക്സി പിടിയിലായിരിക്കുന്നത്. നിലവിൽ ഇയാൾ ജയിലിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.