ഡൽഹി: ഗൂഗിളിനും മെറ്റയ്ക്കും ഇഡിയുടെ നോട്ടീസ്. ഓൺലൈൻ വാതുവെപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിർദേശം. വാതുവെപ്പ് ആപ്പുകളുടെ പ്രചാരണത്തിന് ഗൂഗിളും മെറ്റയും വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ എന്നിവയുൾപ്പെടെ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ വാതുവെപ്പ് ആപ്പുകൾക്കെതിരെ അന്വേഷണം നടക്കുകയാണ്. മെറ്റയും ഗൂഗിളും ഈ ആപ്പുകൾക്കായി പ്രധാനപ്പെട്ട പരസ്യ സ്ലോട്ടുകൾ നൽകിയെന്നും ഇത്തരം വെബ്സൈറ്റുകൾക്ക് പ്രാധാന്യം നൽകുകയാണെന്നുമാണ് ഇഡി ആരോപിക്കുന്നത്.