ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം

സംഭവത്തിൽ ഒരു യുവാവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

Aug 20, 2025 - 10:09
Aug 20, 2025 - 10:09
 0
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം
ഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. യോഗത്തിനിടെ ഒരാള്‍ രേഖ ഗുപ്തയുടെ മുഖത്തടിക്കുകയായിരുന്നു.
 
സംഭവത്തിൽ ഒരു യുവാവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനെന്ന വ്യാജേനയെത്തിയ 35 കാരനായ യുവാവ് ഭാരമേറിയ വസ്തു ഉപയോഗിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ തലയ്ക്കാണ് പരുക്കേറ്റത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow