പഞ്ചാബ്: കർഷകർ പുതിയ കാർഷിക നയത്തിന്റെ കരട് പകർപ്പുകൾ കത്തിച്ചു, ദല്ലേവാളിന്റെ നില വഷളാകുന്നു

ജനുവരി 26 ന് രാജ്യമെമ്പാടും ഒരു ട്രാക്ടർ മാർച്ച് സംഘടിപ്പിക്കാൻ കർഷക യൂണിയനുകൾ തീരുമാനിച്ചു.

Jan 13, 2025 - 20:04
 0  2
പഞ്ചാബ്: കർഷകർ പുതിയ കാർഷിക നയത്തിന്റെ കരട് പകർപ്പുകൾ കത്തിച്ചു, ദല്ലേവാളിന്റെ നില വഷളാകുന്നു

ചണ്ഡീഗഢ്: പുതിയ കരട് കാർഷിക വിപണന നയത്തിന്റെ പകർപ്പുകൾ കർഷകർ തിങ്കളാഴ്ച സംസ്ഥാനത്തുടനീളം കത്തിച്ചു.

പുതിയ കരട് നയം ഇപ്പോൾ റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങളേക്കാൾ അപകടകരമാണെന്ന് കർഷക നേതാക്കൾ വിമർശിച്ചു.

ഇത് നടപ്പിലാക്കിയാൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും താൽപ്പര്യങ്ങൾ തകർക്കുമെന്ന് അവർ വാദിച്ചു. കാരണം ഇത് കർഷകർക്കും തൊഴിലാളികൾക്കും മിനിമം താങ്ങുവില (എം.എസ്.പി) അല്ലെങ്കിൽ മിനിമം വേതനം ഉറപ്പാക്കുന്നില്ല.

നിലവിലെ കാർഷിക വിപണന സമ്പ്രദായത്തെ അടിസ്ഥാനപരമായി മാറ്റുക, അതിനെ ഒരു ദേശീയ വിപണിയാക്കി മാറ്റുക, കൃഷിയുടെ മേൽ കോർപ്പറേറ്റ് നിയന്ത്രണത്തിനായി ഒരു കേന്ദ്ര ഘടന സൃഷ്ടിക്കുക എന്നതാണ് ഈ നയത്തിന്റെ പ്രാഥമിക ലക്ഷ്യം.

അതേസമയം ജനുവരി 26 ന് രാജ്യമെമ്പാടും ഒരു ട്രാക്ടർ മാർച്ച് സംഘടിപ്പിക്കാൻ കർഷക യൂണിയനുകൾ തീരുമാനിച്ചു.

ദല്ലേവാളിന്റെ നില വഷളാകുന്നു

ഖനൗരി അതിർത്തിയിൽ കർഷക നേതാവ് ജഗ്ജിത് ഇംഗ് ദല്ലേവാളിന്റെ മരണം വരെയുള്ള നിരാഹാര സമരം തിങ്കളാഴ്ച 49-ാം ദിവസത്തിലേക്ക് കടന്നപ്പോൾ അദ്ദേഹത്തെ പരിചരിച്ച ഡോക്ടർമാർ പറഞ്ഞത്, ഓരോ നിമിഷം കഴിയുന്തോറും അദ്ദേഹത്തിന്റെ നില വഷളാകുകയാണെന്നും സംസാരിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നുമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow