പ്രധാനമന്ത്രി ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും
നേരത്തെയും മോദി ഇതേ രീതിയിലാണ് രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. എന്നാൽ ഏത് വിഷയത്തെക്കുറിച്ചാണ് സംസാരിക്കുകയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. നേരത്തെയും മോദി ഇതേ രീതിയിലാണ് രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്.
ജി.എസ്.ടി. നിരക്കുകളുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രഖ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. നാല് സ്ലാബുകളായിരുന്ന ജി.എസ്.ടി.യെ രണ്ട് സ്ലാബുകളാക്കി മാറ്റുന്നതിനുള്ള തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുമെന്നാണ് കരുതുന്നത്. നേരത്തെ, സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, ദീപാവലിക്ക് മുൻപ് ഒരു സുപ്രധാന തീരുമാനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.
അതോടൊപ്പം, എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യയുടെ നിലപാട് എന്തായിരിക്കുമെന്നും ആകാംഷയോടെ ഉറ്റുനോക്കുന്നുണ്ട്. ഈ വിഷയത്തിൽ പ്രധാനമന്ത്രി ഭരണപരമായ ഇടപെടൽ നടത്തുമോ എന്നും പലരും പ്രതീക്ഷിക്കുന്നു.
What's Your Reaction?






