കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം

കാറിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്

Apr 14, 2025 - 12:38
Apr 14, 2025 - 12:38
 0  18
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തലകീഴായി മറിഞ്ഞ് വൻ അപകടം. കോവളത്ത് നിന്ന് വര്‍ക്കലയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.
 
കാറിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. പക്ഷെ കാർ ഭാഗികമായി തകർന്നു. മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് വേ​ഗത കുറച്ചതോടെ വാഹനത്തിലിടിക്കാതിരിക്കാൻ കാർ വെട്ടിക്കുകയായിരുന്നു. തുടർന്ന് കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.  

What's Your Reaction?

like

dislike

love

funny

angry

sad

wow