ബഹിരാകാശ നടത്തത്തിൽ ചരിത്രം കുറിച്ച് സുനിത വില്യംസ്
ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത

വാഷിങ്ടൺ: പുതിയ ചരിത്രം കുറിച്ച് സുനിത വില്യംസ്. ബഹിരാകാശ നടത്തത്തിലാണ് സുനിത ചരിത്രനേട്ടം കൈവരിച്ചത്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡാണ് സുനിത വില്യംസ് സ്വന്തമാക്കിയത്. 9 ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറിൽ അധികമാണ് സുനിത ബഹിരാകാശത്ത് നടന്നത്.
ബഹിരാകാശ നിലയത്തില്‍ കുടുങ്ങി എട്ടു മാസത്തിന് ശേഷമാണ് നടന്നത്. സഹയാത്രികനായ യൂജിൻ ബുച്ച് വിൽമോറും സുനിതയ്ക്കൊപ്പമുണ്ടായിരുന്നു. ബഹിരാകാശത്ത് സൂക്ഷ്മ ജീവികള്‍ എങ്ങനെ ജീവിക്കുന്നുവെന്ന പഠനത്തിന്റെ ഭാഗമായാണ് നടത്തം.
What's Your Reaction?






