ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകം; പ്രതി മുൻപും കുഞ്ഞിനെ മർദ്ദിച്ചിരുന്നു
കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഹരികുമാർ ഉപദ്രവിച്ചിരുന്നു

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകത്തിൽ ശ്രീതുവിന്റെ മൊഴി രേഖപ്പെടുത്തി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതി ഹരികുമാറിന് കുട്ടികളെ ഇഷ്ടമല്ലായിരുന്നുവെന്നും കുഞ്ഞിനെ നേരത്തെയും ഉപദ്രവിച്ചിട്ടുണ്ടെന്നുമാണ് ശ്രീതു മൊഴി നൽകിയത്. കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഹരികുമാർ ഉപദ്രവിച്ചിരുന്നുവെന്നാണ് അറിയുന്നത്.
അതെ സമയം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് ശ്രമിക്കുന്നത്. പ്രതിയെ വീണ്ടും ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണങ്ങൾ വ്യക്തമാകൂ. അതെ സമയം ശ്രീതിവിന്റെ മൊഴിയിലും വൈരുധ്യമുണ്ട്.
ഹരികുമാറും ശ്രീതുവും തൊട്ടടുത്തുള്ള മുറികളിൽ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകൾ വിളിച്ചു. ഇതേ തുടർന്ന് അമ്മ ശ്രീതുവിന്‍റെയും അമ്മാവൻ ഹരികുമാറിന്‍റെയും ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കയക്കും. മാത്രമല്ല ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയാരുനു ഹരികുമാറെന്നും ശ്രീതു മത പഠന ക്ലാസുകളെടുത്തിരുന്നുവെന്നുമാണ് അറിയുന്നത്.
What's Your Reaction?






