സര്‍ഗോത്സവം 2025 ൽ ഇഞ്ചോടിഞ്ച് പോരാട്ടം

വിവിധ മത്സര ഇനങ്ങളിൽ സീനിയർ വിഭാഗത്തിൽ  ഒൻപത്  ഇനങ്ങളും ജൂനിയർ വിഭാഗത്തിൽ ഏഴ് ഇനങ്ങളും പൂർത്തിയായി

Dec 30, 2025 - 15:14
Dec 30, 2025 - 15:15
 0
സര്‍ഗോത്സവം 2025 ൽ ഇഞ്ചോടിഞ്ച് പോരാട്ടം

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേള 'സര്‍ഗോത്സവം 2025' ൽ വിദ്യാലയങ്ങൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം അരങ്ങേറി. ഇതുവരെ നടന്ന മത്സര ഇനങ്ങളിലായി കാസർഗോഡ് പരവനടുക്കം മോഡൽ റെസിഡൻഷ്യൽ സ്കൂൾ, ഡോ. അംബേദ്കർ മെമ്മോറിയൽ  മോഡൽ റെസിഡൻഷ്യൽ സ്കൂൾ കട്ടേല എന്നിവ  62 പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പം നിൽക്കുന്നു. 56 പോയിന്റുമായി വയനാട് കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്കൂൾ രണ്ടാം സ്ഥാനത്ത് മുന്നേറുന്നു. മോഡൽ റെസിഡൻഷ്യൽ സ്കൂൾ ചാലക്കുടി, ആർ ജി എം ആർ എച്ച് എസ് എസ് നൂൽപ്പുഴ എന്നിവ 51 പോയിന്റുകൾ വീതം നേടിയിട്ടുണ്ട്.

വിവിധ മത്സര ഇനങ്ങളിൽ സീനിയർ വിഭാഗത്തിൽ  ഒൻപത്  ഇനങ്ങളും ജൂനിയർ വിഭാഗത്തിൽ ഏഴ് ഇനങ്ങളും പൂർത്തിയായി. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെയും 120 ഹോസ്റ്റലുകളിലെയും 1500 ലധികം വിദ്യാര്‍ഥികൾ കലാമേളയില്‍ പങ്കെടുക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow