സർക്കാർ ബ്രാൻഡിക്ക് പേരും ലോഗോയും നൽകാം; മികച്ച നിർദേശത്തിന് പതിനായിരം രൂപ സമ്മാനം

പാലക്കാട് മേനോൻപാറയിൽ പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസിലാണ് ഈ ഇന്ത്യൻ നിർമ്മിത വിദേശമദ്യം (ബ്രാൻഡി) ഉൽപ്പാദിപ്പിക്കുന്നത്

Dec 30, 2025 - 16:12
Dec 30, 2025 - 16:12
 0
സർക്കാർ ബ്രാൻഡിക്ക് പേരും ലോഗോയും നൽകാം; മികച്ച നിർദേശത്തിന് പതിനായിരം രൂപ സമ്മാനം

തിരുവനന്തപുരം: കേരള സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡ് പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടുന്നു. മികച്ച പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് ആകർഷകമായ സമ്മാനത്തുക നൽകുമെന്ന് അധികൃതർ അറിയിച്ചു. പാലക്കാട് മേനോൻപാറയിൽ പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസിലാണ് ഈ ഇന്ത്യൻ നിർമ്മിത വിദേശമദ്യം (ബ്രാൻഡി) ഉൽപ്പാദിപ്പിക്കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിച്ച വ്യക്തിക്കും ലോഗോ രൂപകൽപ്പന ചെയ്ത വ്യക്തിക്കും 10,000 രൂപ വീതം മദ്യത്തിന്റെ ഉദ്ഘാടന വേളയിൽ സമ്മാനമായി നൽകും. നിർദേശങ്ങൾ അയക്കേണ്ട അവസാന തീയതി 2026 ജനുവരി 7 ആണ്.

താത്പര്യമുള്ളവർ തങ്ങളുടെ നിർദേശങ്ങൾ malabardistilleries@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കാണ് അയക്കേണ്ടത്. കെ.എസ്.ബി.സി (KSBC) വഴി വിപണിയിലെത്തിക്കുന്ന ഈ പുതിയ മദ്യത്തിന് കേരളീയമായ തനിമയുള്ള പേരും ലോഗോയും കണ്ടെത്താനാണ് ഈ നൂതന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow