പാഠപുസ്തക അച്ചടിക്ക് 25.74 കോടി രൂപ അനുവദിച്ചു

ഈ വർഷം ബജറ്റിൽ 55 കോടി രൂപയാണ് വകയിരുത്തൽ

Sep 13, 2025 - 19:24
Sep 13, 2025 - 19:24
 0
പാഠപുസ്തക അച്ചടിക്ക് 25.74 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്‌കൂൾവിദ്യാർഥികളുടെ പാഠപുസ്തക അച്ചടിക്കായി 25.74 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ വർഷം 69.23 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. 
 
ഈ വർഷം ബജറ്റിൽ 55 കോടി രൂപയാണ് വകയിരുത്തൽ. ഇതിനകം 94.97 കോടി രുപ അനുവദിച്ചു. 39.77 കോടി രൂപയാണ് അധികമായി ലഭ്യമാക്കിയത്. കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി വഴിയാണ് പേപ്പർ വാങ്ങി പാഠപുസ്തകം അച്ചടിക്കുന്നത്.
 
 

What's Your Reaction?

like

dislike

love

funny

angry

sad

wow