മാസപ്പിറവി ദൃശ്യമായി, തിങ്കളാഴ്ച റബീഉല്‍ അവ്വല്‍ ഒന്ന്; നബിദിനം സെപ്തംബർ അഞ്ചിന്

കാപ്പാട് റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് തീയതികള്‍ അറിയിച്ചത്.

Aug 24, 2025 - 21:59
Aug 24, 2025 - 22:00
 0
മാസപ്പിറവി ദൃശ്യമായി, തിങ്കളാഴ്ച റബീഉല്‍ അവ്വല്‍ ഒന്ന്; നബിദിനം സെപ്തംബർ അഞ്ചിന്

കോഴിക്കോട്: കാപ്പാട് റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍, നാളെ (തിങ്കൾ, ഓഗസ്റ്റ് 25) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം സെപ്തംബർ അഞ്ചിനും (വെള്ളിയാഴ്ച) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് കൂടിയായ കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow