ശബരിമല: 352 തീർത്ഥാടകർക്ക് വൈദ്യ സഹായം നൽകി കനിവ് 108 ആംബുലൻസ് സർവീസ്
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻറെ നിർദേശ പ്രകാരം മികച്ച സംവിധാനങ്ങളാണ് കനിവ് 108 ആംബുലൻസ് സജ്ജമാക്കിയത്.
തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കനിവ് 108 ആംബുലൻസുകൾ വഴി 352 തീർത്ഥാടകർക്കാണ് ഇക്കുറി സേവനമെത്തിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻറെ നിർദേശ പ്രകാരം മികച്ച സംവിധാനങ്ങളാണ് കനിവ് 108 ആംബുലൻസ് സജ്ജമാക്കിയത്. അപ്പാച്ചിമേട് കേന്ദ്രീകരിച്ച് ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന റെസ്‌ക്യു വാൻ, പമ്പയിൽ വിന്യസിച്ച ഐ.സി.യു ആംബുലൻസ്, ബൈക്ക് ഫീഡർ ആംബുലൻസ് എന്നിവയടങ്ങുന്ന റാപിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് വാഹനങ്ങളും ആറ് കനിവ് 108 ആംബുലൻസുകളും ആണ് ഇക്കുറി ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയിരുന്നത്. 2024 നവംബർ 11 മുതൽ 2025 ജനുവരി 15 വരെയുള്ള കണക്കുകൾ പ്രകാരം 130 പേർക്ക് സ്‌പെഷ്യൽ റെസ്‌ക്യൂ വാനിന്റെ സേവനവും, 16 പേർക്ക് ബൈക്ക് ഫീഡർ ആംബുലൻസിന്റെ സേവനവും 39 പേർക്ക് ഐ.സി.യു ആംബുലൻസിന്റെ സേവനവും 167 തീർത്ഥാടകർക്ക് മറ്റ് കനിവ് 108 ആംബുലൻസുകളുടെ സേവനവും നൽകി.
ഹൃദയസംബന്ധമായ അത്യാഹിതത്തിൽപ്പെട്ട 135 പേർക്കും, വാഹന അപകടങ്ങളിൽപ്പെട്ട 70 പേർക്കും, ജെന്നി വന്ന 35 പേർക്കും, ശ്വാസ സംബന്ധമായ അത്യാഹിതത്തിൽപ്പെട്ട 25 പേർക്കും പക്ഷാഘാതം വന്ന 6 പേർക്കും, മറ്റ് അത്യാഹിതങ്ങളിൽപ്പെട്ട 81 പേർക്കും ആണ് കനിവ് 108 ആംബുലൻസ് സേവനം ലഭ്യമാക്കിയത്.
What's Your Reaction?






