പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ തീപിടിത്തം; ആളപായമില്ല
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) അംഗങ്ങളും സ്ഥലത്തുണ്ട്.

ലഖ്‌നൗ: പ്രയാഗ്‌രാജിലെ മഹാകുംഭിലെ സെക്ടർ 19ൻ്റെ ടെൻ്റുകളിൽ ഞായറാഴ്ച വൻ തീപിടിത്തം. എന്നാൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഗ്യാസ് സിലിണ്ടറിൻ്റെ ചോർച്ച മൂലം 40 ഓളം ടെൻ്റുകൾക്ക് തീപിടിച്ചു. തുടർന്ന് ഗ്യാസ് സിലിണ്ടറുകൾ ഓരോന്നോരോന്നായി പൊട്ടിത്തെറിച്ചു വൻ സ്ഫോടനം ഉണ്ടാക്കുകയായിരുന്നു.
"മഹാ കുംഭമേളയുടെ സെക്ടർ 19 ൽ രണ്ട് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു, ക്യാമ്പുകളിൽ വൻ തീപിടുത്തമുണ്ടായി." അഖാര പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഭാസ്കർ മിശ്ര പറഞ്ഞു. തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങളെ രംഗത്തിറക്കിയിട്ടുണ്ടെന്നും മിശ്ര കൂട്ടിച്ചേർത്തു.
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) അംഗങ്ങളും സ്ഥലത്തുണ്ട്.
തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ചീഫ് ഫയർ ഓഫീസർ ആർ.കെ.പാണ്ഡെ പറഞ്ഞു. ജനുവരി 13-ന് ആരംഭിച്ച മഹാകുംഭം ഫെബ്രുവരി 26 വരെ തുടരും. ജനുവരി 18-ലെ കണക്കനുസരിച്ച് 77.2 ദശലക്ഷത്തിലധികം തീർത്ഥാടകർ 2025-ലെ മഹാ കുംഭത്തിൽ സംഗമം ത്രിവേണിയിൽ മുങ്ങി.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയതായും സി.എഫ്.ഒ അറിയിച്ചു. മഹാകുംഭ് മേഖലയിൽ രാവിലെ വ്യോമനിരീക്ഷണം നടത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന ഉദ്യോഗസ്ഥരെ ദുരിതബാധിതമായ സെക്ടർ 19 ലേക്ക് എത്തിച്ചു.
കൂടാതെ, അഗ്നിശമന സേന, ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്), എസ്.ഡി.ആർ.എഫ് ടീമുകൾ ഇതിനകം തന്നെ സംഭവസ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.
What's Your Reaction?






