മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭത്തിന് തുടക്കം

മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായി

Mar 1, 2025 - 20:07
Mar 1, 2025 - 20:07
 0  4
മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭത്തിന് തുടക്കം

മലപ്പുറം: ഇനി ആത്മസംസ്കരണത്തിന്‍റെയും സ്വയം ശുദ്ധീകരണത്തിന്‍റെയും നാളുകള്‍. മാസപ്പിറവി ദൃശ്യമായിതോടെ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭത്തിന് തുടക്കം. നാളെ റമദാന്‍ ഒന്നാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചു. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ ഇന്ന് റമദാൻ വ്രതം ആരംഭിച്ചിരുന്നു. വിശ്വാസി കൂട്ടായ്മയുടെയും ഇഫ്താർ സംഗമങ്ങളിലൂടെയും സാമൂഹിക ഒത്തുചേരലിന്‍റെയും സൗഹാർദകാലം കൂടിയാണ് റമദാൻ. ഖുർആൻ പാരായണവും പഠനവും കൂടുതൽ സജീവമാകുന്ന പുണ്യ കാലം കൂടിയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow