തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി വിദ്യാർഥികൾ പിടിയിൽ
സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പെണ്‍കുട്ടി അടക്കമുള്ള വിദ്യാർഥികൾ പിടിയിൽ. 23കാരനായ യുവാവും 21കാരിയായ യുവതിയുമാണ് പിടിയിലായത്. 10 കോടി രൂപയുടെ വിപണി മൂല്യമുള്ള ലഹരിയാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
ബാങ്കോക്കിൽ നിന്നെത്തിയ വിമാനത്തിലാണ് യുവാവും യുവതിയും ഉണ്ടായിരുന്നത്. പരിശോധനയിൽ ബാഗിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. വിമാനത്താവളത്തിനു പുറത്ത് ഇവരെ ഇറക്കിയിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്. കഞ്ചാവിന്റെ ഉറവിടം എവിടെ നിന്ന്, എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത് എന്നീ കാര്യങ്ങളാണ് കസ്റ്റംസ് ചോദിച്ചറിയുന്നത്.
What's Your Reaction?






