കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ കാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കാംപ് അവസാനിക്കുന്ന ദിവസമായിരിക്കും ഈ സ്കൂളുകളിൽ പ്രവേശനോത്സവം നടത്തുക

കോട്ടയം: മഴക്കെടുതിയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ കാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (തിങ്കളാഴ്ച, ജൂണ്‍ രണ്ട്) അവധി പ്രഖ്യാപിച്ചു. കാംപ് അവസാനിക്കുന്ന ദിവസമായിരിക്കും ഈ സ്കൂളുകളിൽ പ്രവേശനോത്സവം നടത്തുക. സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും ശുചിമുറികളിലും ഇഴജന്തുക്കളുടെയും മറ്റും ശല്യം ഇല്ലെന്ന് ഉറപ്പാക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. പത്തനംതിട്ട ജില്ലയിലും ദുരിതാശ്വാസ കാംപുകളായി പ്രവർത്തിക്കുന്ന 31 സ്കൂളുകൾക്ക് ജില്ലാ കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിലെ 13 സ്കൂളുകൾക്കും സുരക്ഷ മുൻനിർത്തി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.
What's Your Reaction?






