സൗദി അറേബ്യയില്‍ മലയാളി ടാക്സി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു

താമസ സ്ഥലത്തു വച്ച് വാഹനം ക്ലീൻ ചെയ്യുന്നതിനിടെ കാറിലെത്തിയ അജ്ഞാതൻ വെടിയുതിർത്തെന്നാണ് വിവരം

Jun 1, 2025 - 21:50
Jun 1, 2025 - 21:52
 0  17
സൗദി അറേബ്യയില്‍ മലയാളി ടാക്സി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു

റിയാദ്: മലയാളി ടാക്സി ഡ്രൈവർ സൗദി അറേബ്യയിൽ വെടിയേറ്റു മരിച്ചു. അസീർ പ്രവിശ്യയിലെ ബിഷയിലാണ് സംഭവം. കാസർക്കോട് കുമ്പളക്കാട് ഏണിയാടി ബഷീർ (41) മരിച്ചത്. ബിഷയിൽ നിന്നു 35 കിലോമീറ്റർ അകലെ റാനിയ - ഖുറുമ റോഡിൽ ഇന്നലെ രാത്രി അർധരാത്രിയാണ് സംഭവം. താമസ സ്ഥലത്തു വച്ച് വാഹനം ക്ലീൻ ചെയ്യുന്നതിനിടെ കാറിലെത്തിയ അജ്ഞാതൻ വെടിയുതിർത്തെന്നാണ് വിവരം. സി.സി.ടി.വി. കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൃത​ദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow