തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി; അയച്ചത് തെലങ്കാനയില്‍നിന്ന്

തിരുവനന്തപുരം / കൊച്ചി: കേരളത്തില്‍ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. പോലീസിന്‍റെ ഫേസ്ബുക്ക് മെസഞ്ചറിലേക്കാണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്. രണ്ടിടത്തും ബോംബ് സ്‌ക്വാഡിന്‍റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. തെലങ്കാനയിൽ നിന്നാണ് സന്ദേശം അയച്ചതെന്നും ആളെക്കുറിച്ച് സൂചന ലഭിച്ചെന്നും പോലീസ് പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലം, കോട്ടയം, എറണാകുളം റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ ഏജൻസികളുടെ പ്രത്യേകയോഗം ചേർന്ന് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
What's Your Reaction?






