'നീതിയുടെ തുടക്കം മാത്രം, സത്യം തന്നെ ജയിക്കും നിമിത്തമായതിൽ ചാരിതാർഥ്യം'
ഇനിയും അതിജീവിതകളുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അവരും കേസിന്റെ ഭാഗമാകണമെന്നും നീതി കണ്ടെത്തണമെന്നും റിനി പറഞ്ഞു
കൊച്ചി: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സംഭവത്തിൽ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. അതിജീവിതകൾ നേരിട്ടിട്ടുള്ള ക്രൂര പീഡനത്തിന് അവർക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിതെന്ന് റിനി പറഞ്ഞു.
'സത്യം തന്നെ ജയിക്കും. ഒരുപാട് സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കെട്ടിച്ചമച്ച കഥകളാണെന്നായിരുന്നു ആരോപണം. ഇപ്പോൾ കോടതി തന്നെ ആരോപണങ്ങൾ കെട്ടിച്ചമച്ചവയല്ലെന്ന് ആദ്യ സൂചനകൾ നൽകിയിരിക്കുകയാണ്. അത്രയും വിഷമത്തോടുകൂടി പറഞ്ഞുപോയ കാര്യങ്ങൾക്ക് ഒരുപാട് അനുഭവിക്കേണ്ടിവന്നു. എന്നാൽ തന്റെ സഹോദരിമാർക്ക് നീതി ലഭിക്കുന്നതിന് ഒരു നിമിത്തമായി എന്നതിൽ അത്യന്തം ചാരിതാർഥ്യമുണ്ട്'.
ഇനിയും അതിജീവിതകളുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അവരും കേസിന്റെ ഭാഗമാകണമെന്നും നീതി കണ്ടെത്തണമെന്നും റിനി പറഞ്ഞു. പലർക്കും പല പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ പലരും പറയാൻ മടിക്കുന്ന കാര്യങ്ങളാണ് താൻ പറയുന്നതെന്നും അതിജീവിതകൾ തങ്ങളുടെ ട്രോമയുമായി വീട്ടിലിരിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിന് കോൺഗ്രസ് നേതൃത്വത്തിന് എല്ലാ അതിജീവിതമാരുടെ പേരിലും നന്ദി പറയുന്നുവെന്നും റിനി കൂട്ടിച്ചേർത്തു.
What's Your Reaction?