ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; ആറ് മാവോയിസ്റ്റുകളെ കൂടി വധിച്ചു

ഇന്നലെ ആരംഭിച്ച ഓപ്പറേഷനിൽ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു

Dec 4, 2025 - 21:54
Dec 4, 2025 - 21:55
 0
ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; ആറ് മാവോയിസ്റ്റുകളെ കൂടി വധിച്ചു

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ബീജാപ്പൂർ ജില്ലയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ തുടരുന്ന ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകളെ കൂടി വധിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നടന്ന ഓപ്പറേഷനുകളിൽ വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 18 ആയി ഉയർന്നു.

ഇന്നലെ ആരംഭിച്ച ഓപ്പറേഷനിൽ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ രണ്ട് ജവാന്മാർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. മാവോയിസ്റ്റുകളുടെ കയ്യിൽ നിന്ന് ഓട്ടോമാറ്റിക് റൈഫിളുകൾ അടക്കം നിരവധി ആയുധങ്ങൾ സുരക്ഷാ സേന കണ്ടെടുത്തു. വനമേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow