സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റു, 28 വര്‍ഷങ്ങള്‍ വീല്‍ച്ചെയറില്‍, വനിതാ എസ്.ഐ. ബാനു അന്തരിച്ചു
ഇൻസ്പെക്ടറുടെ പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു

മാഹി: സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റ വനിതാ എസ്.ഐ 28 വർഷത്തിനുശേഷം അന്തരിച്ചു
സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റ് 28 വർഷമായി വീൽചെയറിൽ കഴിഞ്ഞിരുന്ന പുതുച്ചേരിയിലെ മുൻ വനിതാ എസ്.ഐ വളവിൽ പിച്ചക്കാരന്റവിട ബാനു (ജാനു 75) അന്തരിച്ചു. മാഹി സ്വദേശിനിയാണ്.
1997-ൽ അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ പുതുച്ചേരി സന്ദർശിച്ച സമയത്ത് സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ബാനു. ഈ സമയത്ത് ഇൻസ്പെക്ടറുടെ പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അന്നുമുതൽ ബാനു വീൽചെയറിലായിരുന്നു ജീവിതം നയിച്ചത്.
2010-ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം പുതുച്ചേരിയിലായിരുന്നു താമസം. മാഹിയിൽനിന്നുള്ള ആദ്യത്തെ പോലീസ് ഉദ്യോഗസ്ഥയാണ് ബാനു. ഭർത്താവ്: പരേതനായ വീരപ്പൻ, മക്കൾ: മണികണ്ഠൻ, മഹേശ്വരി, ധനലക്ഷ്മി.
What's Your Reaction?






