തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മേയർ സ്ഥാനാർത്ഥി വി വി രാജേഷ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചു.ഇന്ന് മേയർ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നേ വി വി രാജേഷ് മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുകയായിരുന്നു.
മുഖ്യമന്ത്രി ഫോണിലൂടെ വി വി രാജേഷിന് ആശംസ അറിയിച്ചു. മേയർ ആകാൻ തിരഞ്ഞടുക്കുന്നത് മുമ്പുള്ള സ്വാഭാവിക നടപടി ക്രമണങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രിയെ വിളിച്ചത്. തിരുവനന്തപുരത്തെ അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്ന് തിരുവനന്തപുരം നിയുക്ത മേയർ വി വി രാജേഷ് പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങി. ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുകൾ ഉച്ചക്ക് ശേഷം രണ്ടരയ്ക്കാണ്. പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെയാണ്.