കുതിച്ച് സ്വർണ്ണ വില; വിലയില്‍ ഇന്നും വന്‍ വർധനവ്

18 കാരറ്റ് സ്വര്‍ണത്തിന് പവന് 85,040 രൂപയാണ് ഇന്നത്തെ വില

Dec 26, 2025 - 14:24
Dec 26, 2025 - 14:24
 0
കുതിച്ച് സ്വർണ്ണ വില; വിലയില്‍ ഇന്നും വന്‍ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപ കൂടി 1,02,680 രൂപയിൽ എത്തി. ഇന്ന് ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,835 രൂപയായി. 
 
ഈ നിരക്കില്‍ ഒരുപവന്‍ 22 കാരറ്റിന്‍റെ മാല വാങ്ങണമെങ്കില്‍ 5 ശതമാനം പണിക്കൂലിയും ജിഎസ്ടിയും സഹിതം 110000 രൂപയെങ്കിലും നല്‍കേണ്ടി വരും.  തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. 
 
18 കാരറ്റ് സ്വര്‍ണത്തിന് പവന് 85,040 രൂപയാണ് ഇന്നത്തെ വില. 480 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചിരിക്കുന്നത്. ഗ്രാം വില - 10630 രൂപ. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വര്‍ണവില പവന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കവിയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow