മെഷീൻ ലേണിംഗിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്

50 പേർക്കാണ് പ്രവേശനം

Dec 20, 2025 - 19:26
Dec 20, 2025 - 19:26
 0
മെഷീൻ ലേണിംഗിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്
തിരുവനന്തപുരം: അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന  ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) സ്വതന്ത്രസോഫ്റ്റുവെയർ അധിഷ്ഠിത മെഷീൻ ലേണിംഗ് ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 5 മുതൽ ജനുവരി 22 വരെ നീണ്ടുനിൽക്കുന്ന 30 മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാം ആണിത്. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ മൂഡിൽ സൗകര്യം ഉപയോഗിച്ചാണ് കോഴ്‌സ് ആവിഷ്‌കരിച്ചിരിക്കുന്നത്.
 
വൈകുന്നേരം 6 മുതൽ 8 വരെയായിരിക്കും പരിശീലനം. 50 പേർക്കാണ് പ്രവേശനം. ജനുവരി 1 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/218. വിശദവിവരങ്ങൾക്ക്: +91 7356610110, +91 471 2413012 / 13 / 14, +91 9400225962.

What's Your Reaction?

like

dislike

love

funny

angry

sad

wow